കൃഷിച്ചൊല്ലുകള്‍
കൃഷിയും പഴഞ്ചൊല്ലും നമ്മുടെ സാഹിത്യത്തെയും സംഗീതത്തെയും പാലൂട്ടി വളര്‍ത്തിയെടുത്തതു കര്‍ഷകജനതയായിരുന്നല്ലോ. അതുകൊണ്ടു തന്നെ, ഞാറും വിളയും വയലുമൊക്കെ സ്വാഭാവികമായും നമ്മുടെ പഴഞ്ചൊല്ലുകളെ സമ്പന്നമാകിയിട്ടുണ്ടു്. കാര്‍ഷികസംബന്ധിയായ ഏതാനും ചൊല്ലുകള്‍ ഇതാ. വിതച്ചതു കൊയ്യും ഏകദേശം ഇതേ ആശയം പേറുന്ന ചില ചൊല്ലുകള്‍.: വിത്തിനൊത്ത വിള വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല മുള്ളു നട്ടവന്‍ സൂക്ഷിക്കണം തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും കൂര വിതച്ചാല്‍ പൊക്കാളിയാവില്ല (കൂരയും പൊക്കാളിയും നെല്ലിനങ്ങളുടെ പെരാണു്.ഇപ്പോഴും ഉണ്ടോ എന്നറിയില്ല.) ***************************** കൃഷിയും ഋതുക്കളും നാൾ , നക്ഷത്രം , മാസം തുടങ്ങി പണ്ടുകാലത്ത് മനുഷ്യനു സാദ്ധ്യമായ സമയത്തിന്റെയും ഋതുഭേദങ്ങളുടെയും അടയാളപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ കൃഷിക്കാർ കൃത്യമായി പിന്തുടർന്നിരുന്നു. അത്തരം പ്രവചനങ്ങൾ ധാരാളമായി ഉണ്ട് , പഴംചൊല്ലുകളിൽ .ഈ അത്യാധുനിക കാലഘട്ടത്തിലും പ്രവചനാതീതയും അനിശ്ചിതത്വവും ഈ തൊഴിലിന്റെ ഇരുണ്ട അവസ്ഥയായി തുടരുന്നുണ്ടല്ലോ അശ്വതിയിലിട്ട