Posts

ക‍ൃഷിച്ചൊല്ല‍ുകള്‍

കൃഷിയും പഴഞ്ചൊല്ലും നമ്മുടെ സാഹിത്യത്തെയും സംഗീതത്തെയും പാലൂട്ടി വളര്‍ത്തിയെടുത്തതു കര്‍ഷകജനതയായിരുന്നല്ലോ. അതുകൊണ്ടു തന്നെ, ഞാറും വിളയും വയലുമൊക്കെ സ്വാഭാവികമായും നമ്മുടെ പഴഞ്ചൊല്ലുകളെ സമ്പന്നമാകിയിട്ടുണ്ടു്‌. കാര്‍ഷികസംബന്ധിയായ ഏതാനും ചൊല്ലുകള്‍ ഇതാ. വിതച്ചതു കൊയ്യും ഏകദേശം ഇതേ ആശയം പേറുന്ന ചില ചൊല്ലുകള്‍.: വിത്തിനൊത്ത വിള വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല മുള്ളു നട്ടവന്‍ സൂക്ഷിക്കണം തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും കൂര വിതച്ചാല്‍ പൊക്കാളിയാവില്ല (കൂരയും പൊക്കാളിയും നെല്ലിനങ്ങളുടെ പെരാണു്‌.ഇപ്പോഴും ഉണ്ടോ എന്നറിയില്ല.) ***************************** കൃഷിയും ഋതുക്കളും  നാൾ , നക്ഷത്രം , മാസം തുടങ്ങി പണ്ടുകാലത്ത് മനുഷ്യനു സാദ്ധ്യമായ സമയത്തിന്റെയും ഋതുഭേദങ്ങളുടെയും അടയാളപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ കൃഷിക്കാർ കൃത്യമായി പിന്തുടർന്നിരുന്നു. അത്തരം പ്രവചനങ്ങൾ ധാരാളമായി ഉണ്ട് , പഴംചൊല്ലുകളിൽ .ഈ അത്യാധുനിക കാലഘട്ടത്തിലും  പ്രവചനാതീതയും  അനിശ്ചിതത്വവും ഈ തൊഴിലിന്റെ ഇരുണ്ട അവസ്ഥയായി തുടരുന്നുണ്ടല്ലോ  അശ്വതിയിലിട്ട

Picture Story

Image